തനിക്ക് ഒരു സംഘടനയുമായും ബന്ധമില്ല; വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം; എല്ലാ സംഘടനകൾക്കും ഒരു ജനാധിപത്യ മര്യാദ വേണം; ആഞ്ഞടിച്ച് വിനായകന്‍

തിരുവനന്തപുരം: ‘അമ്മ’യുമായോ ‘ഡബ്ല്യു.സി.സി’ ആയോ തനിക്ക് ഒരു ബന്ധമില്ലെന്നും ഇന്ന് വരെ ഈ സംഘടനകളിലെ ഒരു താരങ്ങളും തന്നോടൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നും നടന്‍ വിനായകന്‍ തുറന്നടിച്ചു.

അമ്മയുടെ ഭാഗമാകണമെന്ന് അടുത്തകാലത്ത് ഞാൻ വിചാരിച്ചിരുന്നു, എന്നാല്‍ ഈ വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇനി ഇതൊക്കെ ഒന്ന് കലങ്ങിത്തെളിയട്ടെയെന്നും വിനായകന്‍ പറഞ്ഞു. അമ്മയെന്ന സംഘടനയെ പൊളിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷെ, ഒരു ജനാധിപത്യ മര്യാദ വേണം എന്നത് നിര്‍ബന്ധമാണെന്നും അദ്ദേഹം വിദർശിച്ചു.

ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടെന്ന് അറിഞ്ഞാല്‍ ആ പെണ്‍കുട്ടിക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക. അത്രമാത്രമാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സംഘടന തകര്‍ക്കാനൊന്നും പറഞ്ഞില്ല. എന്റെ വീട്ടിലെ റേഷനരി മാത്രമാണ് എന്റെ വിഷയം. മറിച്ച്‌ ആരുടെയും സ്വകാര്യതയില്‍ ഞാന്‍ ഇടപെടാറില്ല. ഒരു സംഘടനയുമായും എനിക്ക് യാതൊരു ബന്ധവുമില്ലന്നും വിനായകന്‍ വ്യക്തമാക്കി.