ലോകം കാത്തിരുന്ന വാർത്തയെത്തി;തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളിൽ നാലു പേരെ പുറത്തെത്തിച്ചു;കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുന്നു

വടക്കൻ തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ പതിനഞ്ചു കുട്ടികളിൽ നാലു പേരെ പുറത്തെത്തിച്ചു.പ്രദേശത്ത് ഇടയ്ക്കിടെ പെയ്തുകൊണ്ടിരിക്കുന്ന മഴ രക്ഷാപ്രവർത്തനത്തിന് ഭീഷണിയാവുകയാണ്.ബാക്കിയുള്ളവരെ പെട്ടെന്ന് തന്നെ പുറത്തെത്തിക്കാൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്നും തായ്‌ലൻഡ് നേവി ട്വിറ്ററിലൂടെ വെളിപ്പെടുത്തി. രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. രക്ഷപ്പെടുത്തിയ കുട്ടികളെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്ക് മാറ്റി.ഇനി പരിശീലകനെയും 10 കുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്.

കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്.നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാകും.ഗുഹക്കുപുറത്തുനിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണം.ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ എടുക്കുക ചുരുങ്ങിയത് 11 മണിക്കൂര്‍ വേണം.