ജിയോയെ പിറകിലാക്കാൻ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ കിടിലൻ ഓഫാറുകളുമായ് എയര്‍ടെല്‍

ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ മികച്ച ഇളവുകളുമായി എയര്‍ടെല്‍ രംഗത്ത്. ആഗസ്റ്റ് 15ന് ജിഗാ ഫൈബര്‍ എന്ന പേരില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് എയര്‍ടെല്‍ പ്ലാനുകളില്‍ ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്തെ ചില സര്‍ക്കിളുകളില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് പ്ലാനുകള്‍ അണ്‍ലിമിറ്റഡ് ആക്കിയതായാണ് അറിയിപ്പ്.

തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ പെട്ട ഹൈദരാബാദില്‍ അഞ്ച് ബ്രോഡ് പ്ലാനുകൾ നാലെണ്ണമായി ചുരുക്കി. 349 മുതല്‍ 1299 രൂപ വരെയുള്ള പ്ലാനുകളില്‍ എട്ട് എംബി സെക്കന്‍ഡ് മുതല്‍ 100 എംബി/സെക്കന്‍ഡ് വരെ ഡാറ്റാ വേഗതയാണ് ഈ പ്ലാനുകളില്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്.