താജ്മഹലിനുള്ളിലെ പള്ളിയിൽ പ്രദേശവാസികൾ അല്ലാത്തവർ നമസ്കരിക്കരുതെന്ന് സുപ്രീം കോടതി

താജ്മഹലിനുള്ളിലെ പള്ളിയിൽ ആഗ്ര നിവാസികൾ അല്ലാത്തവർ നമസ്കരിക്കരുതെന്ന് സുപ്രീം കോടതി.ചരിത്രസ്മാരകമായ താജ്മഹലിന്റെ സംരക്ഷണം അതിപ്രധാനമാണെന്നും ആഗ്രാ നിവാസികൾ അല്ലാത്തവർ താജിന് സമീപത്തെ പള്ളിയിൽ നമസ്കരിക്കട്ടെയെന്നും സുപ്രീം കോടതി പറഞ്ഞു. ഇത് സംബന്ധിച്ച ആഗ്ര നഗരകാര്യാലയ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.നഗരകാര്യാലയ ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എ. കെ സിക്രി അധ്യക്ഷനായ ബഞ്ച് തള്ളി.