ഹമ്പട കള്ളാ !! എ​ട്ടു വ​ര്‍​ഷ​ത്തെ തെ​ര​ച്ചിലിനൊടുവിൽ 1328 പൗ​ണ്ട് തൂ​ക്ക​മു​ള്ള ഭീ​മ​ന്‍ മു​ത​ല​യെ വലയിലാക്കി

സി​ഡ്നി: എ​ട്ടു വ​ര്‍​ഷ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ 600 കി​ലോ​ഗ്രാം(1328 പൗ​ണ്ട്) തൂ​ക്ക​മു​ള്ള ഭീ​മ​ന്‍ മു​ത​ലയെ പി​ടികൂടി. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ത​റി​ന്‍ ന​ഗ​ര​പ്രാ​ന്ത​ത്തി​ലാ​ണ് 4.7 മീ​റ്റ​ര്‍ നീ​ള​മു​ള്ള മു​ത​ലയെ പി​ടി​കൂടിയത്.

2010-ലാ​ണ് മു​ത​ല ന​ഗ​ര​ത്തി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടത്. ഇ​തി​നെ പി​ടി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ര്‍ ശ്രമം നടത്തി വരികയായിരുന്നു. പി​ടി​യി​ലാ​യ മു​ത​ല​യ്ക്ക് 60 വ​യ​സ് പ്രാ​യ​മു​ണ്ടെ​ന്നാ​ണു ക​രു​തുന്നത്.