ഇവരാണ് മരണത്തെ അതീജീവിച്ച ആ പതിമൂന്ന് അമാനുഷികർ;ഗുഹക്കകത്ത് കുടുങ്ങിയവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു

വടക്കന്‍ താതായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പതിനേഴ് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത സന്തോഷത്തോടെയാണ് ലോകം കേട്ടത്. . ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു പേരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചിരുന്നു. അവശേഷിച്ച അഞ്ച് പേരെ ഇന്നും പുറത്തെത്തിച്ചു.
ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആണ്‍കുട്ടികളും പരിശീലകനും കുടുങ്ങിയത്.
ആരുടെയും പേരു വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. എന്നാലിപ്പോള്‍ എല്ലാവരെയും പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം വിജയകരമായതോടെ ഗുഹയില്‍ കുടുങ്ങിയവരുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ്.

 

തായ് ഗുഹയിലകപ്പെട്ട കുട്ടികളുടെയും പരിശീലകന്റെയും പേരും വിവരങ്ങള്‍;

ചാനിന്‍ വിബുല്‍റങ്‌റുവാങ്, (വിളിപ്പേര് ടൈറ്റന്‍-11 വയസ്സ്). സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവന്‍.

മംഗോള്‍ ബൂനിയാം (വിളിപ്പേര് മാര്‍ക്-12),

പനുമാസ് സങ്ദീ (വിളിപ്പേര് മിഗ്-13).

ദുഗാന്‍പെറ്റ് പ്രോംദെപ് (വിളിപ്പേര് ദോം-13). ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍.

സംപോങ് ജയ്വോങ് (വിളിപ്പേര് പോങ്-13).

നാത്വുട് തകാംറോങ് (വിളിപ്പേര് ടേണ്‍-14),

ഇകാറത് വോങ്‌സുക്ചാന്‍ (വിളിപ്പേര് ബ്യൂ-14).

അതുല്‍ സാമന്‍-14. ഉത്തര തായ്ലന്‍ഡ് മേഖലാ ടൂര്‍ണമെന്റില്‍ രണ്ടാമതെത്തിയ വോളിബോള്‍ ടീം അംഗം.

പ്രജാക് സുതാം (വിളിപ്പേര് നോട്-15).

പിപറ്റ് ഫോ (വിളിപ്പേര് നിക്ക്-15).

പോന്‍ചായ് കംലുവാങ് (വിളിപ്പേര് ടീ-16).

പീരാപത് സോംപിയാങ്‌ജെയ് (വിളിപ്പേര് നൈറ്റ്-16).

ഇകപോള്‍ ചാന്‍ടവോങ് (വിളിപ്പേര് അകീ-25). പരിശീലകന്‍

courtsey-southlive