ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പെണ്ണു നല്‍കരുത്; ഉസ്താദിന്റെ വോയിസ് മെസേജ് പുറത്ത്

പത്തനംതിട്ട: പെരുന്നാള്‍ ദിവസം പായസവിതരണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പെണ്ണു നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച്‌ വാട്സ്ആപ്പിൽ പള്ളി ഉസ്താദിന്റെ വോയ്‌സ് മെസേജ്.ചെറുകോല്‍ കാട്ടൂര്‍ പേട്ട പഴയപള്ളി ഉസ്താദ് നജീബാണ് ശബ്ദസന്ദേശം നല്‍കിയത്. രണ്ടാഴ്ച മുന്‍പായിരുന്നു നാണക്കേടായ സംഭവം. ഇതു സംബന്ധിച്ച്‌ പഴയപള്ളി ഭാരവാഹികള്‍ക്ക് പരാതിയും ലഭിചിരുന്നു .

കഴിഞ്ഞ പെരുന്നാളിനോടനുബന്ധിച്ച്‌ കാട്ടൂര്‍പേട്ടയിലെ കെഎന്‍ടിപി പുത്തന്‍പള്ളി ജുമാമസ്ജിദിലും പഴയപള്ളിയിലും ഡിവൈഎഫ്‌ഐ പ്രവർത്തകർ പായസം വിതരണം ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ച്‌ സിബി എന്നയാള്‍ ഡിവൈഎഫ്‌ഐ മതങ്ങളുടെ പിറകെയാണെന്ന് വാട്‌സ്ആപ്പിൽ സന്ദേശം പോസ്റ്റ് ചെയ്തു. ഇതിന് മറുപടിയായി അന്‍സാരി വാട്‌സ് ആപ്പിലിട്ട ശബ്ദസന്ദേശമാണ് ഉസ്താദിനെ ഈ നീക്കത്തിലേക്ക് വഴിയൊരുക്കിയത്.

എസ്‌എഫ്‌ഐ കോഴഞ്ചേരി ഏരിയാ മുന്‍ പ്രസിഡന്റും ഡിവൈഎഫ്‌ഐ ചെറുകോല്‍ മേഖലാ കമ്മിറ്റിയംഗവുമായ ടി എ അന്‍സാരിക്ക് പെണ്ണുനല്‍കരുതെന്നും ഈ വിവരം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നുമായിരുന്നു ഉസ്താദിന്റെ നിർദേഷം .