ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാവുന്നു

പാരീസ്: അതിസമ്പന്നരായ ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി അതിവേഗം വികസിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യ, ലോകബാങ്കിന്റെ 2017ലെ പുതുക്കിയ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലോകബാങ്കിന്റെ കണക്ക് അനുസരിച്ച്‌ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) 2.597 ട്രില്യണ്‍ ഡോളറാണ്. ഈ കാലയളവില്‍ ഫ്രാന്‍സിന്റേത് 2.582 ട്രില്യണ്‍ ഡോളറും.അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ചൈന. ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ നിലകൊള്ളുന്നു.

നോട്ട് നിരോധനവും ജി.എസ്.ടിയും സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെങ്കിലും പിന്നീടുണ്ടായ തിരിച്ചുവരവിനേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ ജി.ഡി.പി ഇരട്ടിയായിരുന്നു. ചൈനയുടെ സമ്പദ് വ്യവസ്ഥ താഴേക്ക് പോയപ്പോള്‍ ഏഷ്യന്‍സമ്പദ് വ്യവസ്ഥയുടെ പ്രതിബിംബമായി ഇന്ത്യ മാറുകയായിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ വിലയിരുത്തല്‍ അനുസരിച്ച്‌ ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 7.4 ശതമാനാണ്. 2019ല്‍ അത് 7.8 ശതമാനം ആകുമെന്നാണ് വിലയിരുത്തൽ.