രാഹുൽ ഗാന്ധി ‘കാല ‘ സംവിധായകൻ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച്ച നടത്തി

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി തമിഴ് യുവ സംവിധായകൻ പാ രഞ്ജിത്തുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയില്‍ വച്ച്‌ നടന്ന കൂടിക്കാഴ്ചയുടെ വിവരം ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് പുറത്തുവിട്ടത്. “മദ്രാസ്, കബാലി, കാലാ തുടങ്ങിയ ബ്ലോക്‌ബെസ്റ്റര്‍ സിനിമകളുടെ സംവിധായകന്‍ പാ രഞ്ജിത്, നടന്‍ കലൈയരസന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തെ കുറിച്ചും സിനിമയെ കുറിച്ചും സമൂഹത്തെ കുറിച്ചും ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു.”- ഇരുവരുടെയും ചിത്രങ്ങള്‍ പങ്ക് വെച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.ചർച്ച ഭാവിയിലും തുടരുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ഗാന്ധി പറഞ്ഞു