‘ഉപ്പും മുളകും’ സംവിധായകനെ മാറ്റിയെന്ന് ഫ്ലവേർസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ

പീഡനാരോപിതനായ ‘ഉപ്പും മുളകും’ സീരിയൽ സംവിധായകനെ മാറ്റിയതായി ഫ്ലവെർസ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ പറഞ്ഞു .മലയാളത്തിലെ ഏറെ പ്രചാരമുള്ള സീരിയലായ ഉപ്പും മുളകും സംവിധായകനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി പരമ്പരയിലെ നായികയായ നിഷാ സാരംഗാണ് രംഗത്തെത്തിയത്.സംവിധായകൻ തന്നെ അകാരണമായി സീരിയലിൽ നിന്ന് പുറത്താക്കിയതായും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും നിഷാ വെളിപ്പെടുത്തിയിരുന്നു.