ആ പതിമൂന്ന് ‘അമാനുഷികരു’ടെ വീഡിയോ തായ്‌ലൻഡ് പുറത്തുവിട്ടു;മനം നിറഞ്ഞ സന്തോഷത്തോടെ ലോകജനത

തായലന്റിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ വീഡിയോ തായ്‌ലൻഡ് പുറത്തുവിട്ടു.
ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 17 ദിവസം ഗുഹയില്‍ കഴിഞ്ഞതിന്റെ പരിണതഫലമായി കുട്ടികളുടെ ശരീരഭാരം രണ്ടുകിലോവരെ കുറഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല.ഒരു കുട്ടിക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ട്. പതിനേഴ് ദിനങ്ങളായി ഗുഹയില്‍ കുടുങ്ങി കിടന്ന കുട്ടികളും പരിശീലകനും അടിയന്തര സുരക്ഷാ പ്രവര്‍ത്തനത്തിലൂടെ ഇന്നലെയാണ് പുറത്തെത്തിയത്.

വീഡിയോ കാണാം: