ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം; ഇനിയും ബിജെപി ഭരണം ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്ഥാനായി മാറും; ശശി തരൂര്‍

തിരുവനന്തപുരം: ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇനിയും ബിജെപി ഭരണം ആവര്‍ത്തിക്കപ്പെട്ടാല്‍ ഇന്ത്യ ഒരു ഹിന്ദു പാകിസ്ഥാനായി മാറുമെന്ന് ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്നും ഇന്ത്യയെ ‘ഹിന്ദു-പാക്കിസ്ഥാന്‍’ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും തരൂര്‍ വ്യക്തമാക്കി. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും, സര്‍ദാര്‍ പട്ടേലും, മൗലാന ആസാദും പോരാട്ടം നടത്തി നമുക്ക് സ്വാതന്ത്ര്യം നേടി തന്നത് അങ്ങനെ ഒരു രാഷ്ട്രത്തിനു വേണ്ടിയല്ല. ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ഇന്ത്യ അല്ല നമുക്ക് ആവശ്യം. രാജ്യത്ത് മുസ്ലീമിനേക്കാളും സുരക്ഷിതത്വം പശുവിനാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും തരൂര്‍ പറഞ്ഞു.