ഇംഗ്ലണ്ടിനെ മടക്കിയയച്ച് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിലേക്ക് ഫ്രാൻസാണ് ക്രൊയേഷ്യയുടെ ഫൈനലിലെ എതിരാളികൾ.

റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യ-ഫ്രാൻസ് ഫൈനലിന് കളമൊരുങ്ങി.ഇന്നലെ നടന്ന ഇംഗ്ലണ്ട്-കൊയേഷ്യ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മോഡ്രിച്ചും സംഘവും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി.മൽസരത്തിന്റെ അഞ്ചാം മിനുറ്റിൽ ട്രിപ്പർ നേടിയ ഫ്രീകിക്കിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി.ഓരോ ഗോളുകൾ നേടി നിശ്ചിത സമയം അവസാനിച്ചപ്പോൾ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.എക്സ്ട്രാ ടൈമിലെ 109 ആം മിനുറ്റിൽ മാൻസുക്കിച്ചിൻറ്റെ ഗോളിൽ ക്രൊയേഷ്യ ലീഡ് കരസ്ഥമാക്കി.തിരിച്ചടിക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും ക്രൊയേഷ്യയുടെ പ്രതിരോധ മതിൽതട്ടി ഗോളുകൾ അന്യമായി.വിജയത്തോടെ ക്രൊയേഷ്യ കന്നി ലോകകപ്പ് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി.ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസാണ് ക്രൊയേഷ്യയുടെ എതിരാളികൾ.