ക്രോയേഷ്യക്ക് വൻ തിരിച്ചടി; സൂപ്പർ താരത്തിന് പരിക്ക്;ഫൈനൽ കളിച്ചേക്കില്ല

ക്രോയേഷ്യക്ക് വൻ തിരിച്ചടിയായി സൂപ്പർ താരത്തിന്റെ പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച വിങ് ബാക്ക് ഇവാൻ പെരിസിച്ചിനാണ് പരിക്കേറ്റത്.ഇംഗ്ലണ്ടുമായുള്ള മത്സരത്തിനിടെ പെരിസിച്ചിന്റെ തുടയ്ക്കാണ് പരിക്കേറ്റത്. പെരിസിച്ച് മത്സര ശേഷം സ്‌കാനിംഗിന് വിധേയനായെന്നും ഫൈനലില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും 120 മിനുട്ട് വീതം കളിച്ച ക്രൊയേഷ്യന്‍ താരങ്ങളില്‍ പലരും പരിക്കിന്റെയും തളര്‍ച്ചയുടെയും ഭീഷണിയിലാണ്. സെമിഫൈനല്‍ മത്സത്തിലെ താരമായി തെരഞ്ഞെടുത്തതും പെരിസിച്ചിനെയായിരുന്നു. ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെരിസിച്ചിന് കളിക്കാനാകുമോ എന്ന ആശങ്കയിലാണ് ക്രൊയേഷ്യ.