റോഡ് നിര്‍മാണത്തിനായി കുഴിയെടുത്തു; കണ്ടെത്തിയത് 12-ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയ ശേഖരങ്ങൾ

റായ്പൂര്‍: ഛത്തീസ്ഗഡില്‍ റോഡ് നിര്‍മാണത്തിനായി മണ്ണ് മാറ്റിയപ്പോൾ കണ്ടു കിട്ടിയത് 12-ാം നൂറ്റാണ്ടിലെ സ്വര്‍ണ നാണയങ്ങള്‍. ഛത്തീസ്ഗഡിലെ കൊന്‍ഡഗണില്‍ റോഡ് നിര്‍മാണത്തിനിടെയാണ് സ്വര്‍ണ നാണയങ്ങളും വെള്ളി നാണയവും കണ്ടെത്താനിടയായത്.

മണ്‍കലത്തില്‍ സൂക്ഷിച്ച നിലയില്‍ 57 സ്വര്‍ണ നാണയങ്ങളും ഒരു വെള്ളി നാണയവുമാണ് ലഭിച്ചത്. കോര്‍കോടി-ബെഡ്മാ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നകിനായുള്ള റോഡ് നിര്‍മ്മാണനത്തിനിടെയാണ് നാണയങ്ങള്‍ ലഭിച്ചതെന്ന് ജില്ലാ കളക്ടര്‍ നിലകാന്ത് അറിയിച്ചു.