ബോളിവുഡിൽ നിന്ന് ദുല്‍ഖറിന് വമ്പൻ പിറന്നാള്‍ സമ്മാനം വരുന്നു

ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ‘കാര്‍വാന്‍’ റിലീസിങ്ങിന് തയാറാകുന്നതിനിടെ ദുല്‍ഖറിന് പ്രത്യേക പിറന്നാള്‍ സമ്മാനം വരുന്നു. കാര്‍വാന്‍റെ സംവിധായകന്‍ ആകാശ് ഖുറാനയാണ് സമ്മാനം അയക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവര്‍ ഉപയോഗിച്ച നീല വാനാണ് പ്രതേക സമ്മാനമായി നല്‍കുന്നത്. ഈ വാനിനോട് ദുല്‍ഖറിന് പ്രത്യേക താൽപര്യമുണ്ട്. ചിത്രത്തില്‍ ദുല്‍ഖര്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഈ വാനിലാണ്. കൂടാതെ താരത്തിന്‍റെ വാഹനങ്ങളോടുള്ള ഇഷ്ടവും കൂടി കണക്കിലെടുത്താണ് ഇത് തന്നെ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും ആകാശ് ഖുറാന പറയുന്നു.

 ചിത്രം ആഗസ്റ്റ് 3 ന് റിലീസ് ചെയ്യും. ഇര്‍ഫാന്‍ ഖാനോടൊപ്പം മിഥില പാല്‍ക്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മൃതശരീരവുമായി പോകുന്ന മൂന്ന്​ പേരുടെ കഥയാണ്​ ചിത്രം പറയുന്നത്​. റോണീ സ്ക്ര്യൂവാലയാണ്​ നിര്‍മാണം.