ആന്ധ്രയിലെ ഗോദാവരിയില്‍ ബോട്ട് മുങ്ങി 15 പേരെ കാണാതായി; യാത്രക്കാരിലേറെയും കുട്ടികള്‍;തിരച്ചില്‍ ശക്തം

 

ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ യാത്രാബോട്ട് മുങ്ങി 15 പേരെ കാണാതായതായി. ബോട്ടില്‍ നാല്‍പ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരിലേറെയും വിദ്യാര്‍ഥികളായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട പത്തു പേരെ രക്ഷപ്പെടുത്തുകയായിരുന്നു.
കാ​ണാ​താ​യ​വ​ർ​ക്കാ​യി മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.