പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ മാവോയിസ്റ്റിനെ നാട്ടുകാർ തല്ലിക്കൊന്നു

പണമാവശ്യപ്പെട്ട് ഭീഷണി ഉയർത്തിയ മാവോയിസ്റ്റിനെ നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിലാണ് സംഭവം. ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ ഗ്രാമത്തിൽ ശൗചാലയങ്ങൾ നിർമിക്കണമെങ്കിൽ തങ്ങൾക്ക് പണം നൽകണം എന്നാവശ്യപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകനെയാണ് നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ജാർഖണ്ഡ് ജൻ മുക്തി പരിഷത് എന്ന സംഘടനയുടെ പ്രവർത്തകരാണത്രേ ഇവർ. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.