രാഹുൽ ഗാന്ധിക്കെതിരെ നരേന്ദ്ര മോദി ; ‘കോണ്‍ഗ്രസ്​ മുസ്​ലിം പുരുഷന്‍മാര്‍ക്കായുള്ള പാര്‍ട്ടിയാണോ?

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി. മുത്തലാഖ്​ ബില്ലിനെതിരെയുള്ള കോണ്‍ഗ്രസ്​ നിലപാടിനെതിരെ​ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര​ മോദി വിമർശിച്ചു . രാജ്യ സഭയില്‍ പാസാകാനിരിക്കുന്ന മുത്തലാഖ്​ ബില്ലിനോടുള്ള നിലപാടിലൂടെ കോണ്‍ഗ്രസ്​ മുസ്​ലിം പുരുഷന്‍മാര്‍ക്ക്​ വേണ്ടിയുള്ള പാര്‍ട്ടിയാണെന്ന്​ തെളിയിച്ചിരിക്കുകയാണെന്ന് മോദി പറഞ്ഞു. അതില്‍ താന്‍ അദ്​ഭുതപ്പെടുന്നില്ലെന്നും മോദി പ്രതികരിച്ചു. ഉത്തര്‍ പ്രദേശിലെ അസംഗഢില്‍ ഒരു റാലിയില്‍ പ​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു മോദി.
കോണ്‍ഗ്രസ്​ മുസ്​ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നത്​​ താന്‍ ഒരു പത്രത്തില്‍ വായിച്ചിട്ടുണ്ടെന്നും അതില്‍ ആശ്ചര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.