ഹിമാ ദാസ് ഇനി ആസാം സ്പോര്‍ട്സ് അംബാസിഡർ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ഡിസ്‌പുര്‍: ഇന്ത്യയുടെ അഭിമാനമായ ഹിമ ദാസിനെ അനുമോദിച്ചും ആദരിച്ചും സ്വന്തം നാടായ ആസാമും ശ്രദ്ധനേടി . ഹിമയെ ആസാമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ച ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ അമ്പത് ലക്ഷത്തിന്റെ പാരിതോഷികവും നൽകുമെന്നറിയിച്ചു.
Image result for hima dasഐ.എ.എഫ് ലോക അണ്ടര്‍-20 അത്‍ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ചരിത്രം സൃഷ്ടിച്ചത്. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ ട്രാക്ക് ഇവന്റില്‍ സ്വര്‍ണ്ണം നേടുന്ന ചരിത്രത്തിലെ ആദ്യ അത്‍ലീറ്റ് എന്ന ബഹുമതിയാണ് ഇതോടെ ഹിമയെ തേടിയെത്തിയത്.