വിമാനത്താവളത്തില്‍ വീണ്ടും ബാഗേജ് മോഷണം; വില പിടിപ്പുള്ള വാച്ചുകള്‍ നഷ്ടപ്പെട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകള്‍ കൊള്ളയടിക്കൽ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ദമ്മാമില്‍ നിന്നു യാത്ര ചെയ്ത നിലമ്പൂര്‍ സ്വദേശി ബെന്‍സി കുര്യാക്കോസിനാണ് വാച്ചുകളുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ഇതോടെ നഷ്ടപ്പെട്ടത്.

ജെറ്റ് എയര്‍ വിമാനത്തില്‍ എത്തിയ ഇദ്ദേഹത്തിന് തന്റെ ബാഗ് സുരക്ഷയ്ക്കായി പണമടച്ച് ചെയ്ത പ്ലാസ്റ്റിക് ഷീറ്റ് റാപ്പിങ് പൊളിച്ചുമാറ്റി കുത്തിത്തുറന്ന നിലയിലാണ് കിട്ടിയത്. ഇതേ തുടര്‍ന്ന് സഹയാത്രികരായിരുന്ന ടി പി എം ഫസലും കെഎംസിസി നേതാവ് യു എ റഹീമും ചേര്‍ന്ന് ജെറ്റ് എയര്‍ മാനേജര്‍, കസ്റ്റംസ് ഓഫിസര്‍, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്‍കി.