പ്രണയ ചിത്രമായ മന്ദാരത്തിലെ മനോഹര ഗാനം കാണാം

ബി.ടെക്​ എന്ന സൂപ്പര്‍ഹിറ്റ്​ ചിത്രത്തിന്​ ശേഷം ആസിഫലി നായകനാകുന്ന പുതിയ മലയാള ചിത്രം മന്ദാരത്തിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. വര്‍ഷ ബൊല്ലമ്മ നായികയാകുന്ന ചിത്രം നവാഗതനായ വിജീഷ്​ വിജയ്​ ആണ്​ സംവിധാനം ചെയ്യുന്നത്​.

പ്രണയ ചിത്രമാണ് മന്ദാരം. നേഹ വേണുഗോപാലും നിരഞ്ജ് സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്​. ശബരീഷ് വര്‍മ്മയുടേതാണ് വരികള്‍. മുജീബ് മജീദാണ് സംഗീതം. അനാര്‍ക്കലി മരക്കാറും നായികയായി മന്ദാരത്തിലുണ്ട്.