ഹർത്താലില്ല,കരിദിനം ആചരിക്കുമെന്ന് എസ്ഡിപിഐ; തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയെന്ന് കോടിയേരി

സംസ്ഥാന നേതാക്കളായ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു.നേതാക്കളെ പോലീസ് വിട്ടതോടെയാണ് ഹർത്താൽ പിൻവലിച്ചത്.ഹർത്താലിന് പകരം തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും എസ്ഡിപിഐ അറിയിച്ചിട്ടുണ്ട്.
തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
ഹര്‍ത്താല്‍ ആഹ്വാനം ജനങ്ങള്‍ തള്ളിക്കളയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.