പോണ്‍സ്റ്റാറൊക്കെ പണ്ട്, ഇപ്പോൾ ബോളിവുഡില്‍ സൂപ്പർ സ്റ്റാർ; സണ്ണി ലിയോണിന്റെ ജീവിതകഥ പറയുന്ന വെബ് സീരിസ് പ്രദർശനത്തിനെത്തുന്നു; പക്ഷെ, താരത്തിനെതിരെ സിഖ് സംഘടന!

പോണ്‍സ്റ്റാറായി വരുകയും പിന്നീട് ബോളിവുഡില്‍ തന്റേതായ മികവ് തെളിയിച്ച താരമാണ് കരണ്‍ജിത് കൗര്‍ എന്ന സണ്ണി ലിയോണ്‍. ഒരു പോണ്‍സ്റ്റാറിനു കിട്ടുന്ന ഒരു പരിഗണനയല്ല ഇപ്പോൾ സണ്ണിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഒടുവിൽ താരത്തിന്റെ ജീവിതകഥ പറയുന്ന വെബ് സീരിയില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. കരണ്‍ജിത് കൗര്‍ എങ്ങനെ സണ്ണി ലിയോണ്‍ ആയി മാറി എന്നാണ് ‘കരണ്‍ജിത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണിന്റെ’ പ്രമേയം.

വെബ് സീരിയല്‍ ഈ മാസം ( ജൂലൈ ) 16 ന് സീ5 വെബ് സൈറ്റില്‍ തുടങ്ങും. പുറത്തു വന്ന സീരിയലിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇത് വരെ ലഭിച്ചത്. അതിനാല്‍ തന്നെ പരമ്പരയും വന്‍ വിജയമായിരിക്കുമെന്നാണ് അണിയറയില്‍ നിന്ന് കിട്ടുന്ന വിവരം. എന്നാല്‍ ഇപ്പോള്‍ സീരിയലിന് വന്‍ വെല്ലുവിളി ഉയര്‍ത്തിയാണ് സിഖ് സംഘടനകള്‍ രംഗത്തെത്തിയിട്ടുള്ളത്.

Image result for sunny leone fashionകരണ്‍ജീത് കൗര്‍ ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരാണ് മുഖ്യ പ്രശ്നം. ചിത്രത്തില്‍ കൗര്‍ എന്ന പ്രയോഗത്തിനെതിരെയാണ് ശിരോമണി ഗുരുദ്വാര പാര്‍ബന്ധിക് കമ്മിറ്റി( എസ്ജിപിസി) പ്രതിഷേധം അറിയിച്ചിരിക്കുന്നത്. സിഖ് മതവിശ്വാസം പിന്തുടരാത്ത സണ്ണി ലിയോണിന് കൗര്‍ എന്ന പ്രയോഗം ഉപയോഗിക്കാന്‍ യോഗ്യത ഇല്ലെന്നും ഇതു മതവിശ്വാസം വ്രണപ്പെടുത്തുന്നതിനു തുല്യമാണെന്നും എസ്ജിപിസി അഭിപ്രായപ്പെട്ടു. സണ്ണി ലിയോണിന്റെ ജീവിത കഥ പറയുന്ന വെബ് സീരിയലിന്റെ പേരില്‍ കൗര്‍ എന്ന പയോഗിക്കാന്‍ അനുവദിക്കില്ലെന്നും സംഘടന പറയുന്നു. കൂടാതെ സണ്ണി പരസ്യമായി മാപ്പു പറയണമെന്ന് എസ്ജിപിസി അഡീഷണല്‍ സെക്രട്ടറി ദില്‍ജിത് സിംഗ് ബോദി വ്യക്തമാക്കി .