ലോകകപ്പ് ആവേശം കെട്ടടങ്ങി; ഇനി ആരാധകരുടെ കാത്തിരിപ്പ് കോപ്പ അമേരിക്കയ്ക്കായി വേണ്ടി

റിയോ: ലോകകപ്പിന്റെ ആവേശം കെട്ടടങ്ങുമ്പോൾ ഇനി ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരിക്കുന്നത് അടുത്ത വര്ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയാണ്. ഇത്തവണ ബ്രസീലാണ് കോപ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കുക. പത്ത് ലാറ്റിനമേരിക്കന്‍ ടീമുകളും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള രണ്ടു ടീമുകളുമാണ് കോപ്പയില്‍ ബൂട്ട് കെട്ടുക.

ജപ്പാനും ഖത്തറുമാണ് കോപ അമേരിക്കയില്‍ ഇത്തവണ മാറ്റുരക്കുക. ജപ്പാന്‍ ഇത് രണ്ടാം തവണയാണ് കോപ്പയ്‌ക്കെത്തുന്നത്. അടുത്ത ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന ടീം എന്ന ടിക്കറ്റാണ് ഖത്തറിന് ലഭിച്ചത്.
ഇതിന് പുറമെ അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വേ, കൊളംബിയ, ചിലി, പെറു, പരാഗ്വേ, ഇക്കഡോര്‍, വെനുസ്വേല, ബൊളീവിയ, ജപ്പാന്‍, ഖത്തര്‍ എന്നീ ടീമുകളും ഇത്തവണ കോപ്പ അമേരിക്കയില്‍ കളിക്കാനെത്തും.
2019 ജൂണ്‍-ജൂലൈ മാസങ്ങളിലായാകും ടൂര്‍ണമെന്റ്.