കാ​ണ്ഡ​ഹാ​റി​ല്‍ അ​ഫ്ഗാ​ന്‍ സൈ​ന്യം നടത്തിയ വ്യോ​മാ​ക്ര​മ​ണത്തിൽ 62 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ള്‍: അ​ഫ്ഗാ​ന്‍ സൈ​ന്യം കാ​ണ്ഡ​ഹാ​റി​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 62 ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. മ​റൂ​ഫ് ജി​ല്ല​യി​ല്‍ താ​ലി​ബാ​ന്‍ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണങ്ങൾ നടന്നത്. താ​ലി​ബാ​ന്‍ ക​മാ​ന്‍ഡ​റടക്കം വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടെതായി സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍‌ അറിയിച്ചു.