സമ്പന്നരുടെ പട്ടികയിൽ ഏഷ്യ കീഴടക്കി മുകേഷ് അംബാനി

ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ഇനി റിലയൻസ് ഇൻഡസ്ട്രീസ് മേധാവി അഅംബാനിക്ക്. ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയുടെ മേധാവി ജാക്ക് മാ യെ മറികടന്നാണ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തിക ഏജൻസിയായ ബ്ലുംബർഗ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം 44.3 ബില്ല്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.44 ബില്യൺ ആണ് ജാക്ക് മായുടെ സമ്പാദ്യം.നാല് ബില്യണിൻറ്റെ സമ്പാദ്യമാണ് ഈ വർഷം അംബാനിക്ക് വർദ്ധിച്ചത്.ജിയോയുടെ വിജയം ആസ്തി വർദ്ധിക്കുന്നതിന് പ്രധാന കാരണമായി.അടുത്ത മാസത്തോടെ ബ്രാഡ് ബാൻഡ് സേവനം കൂടി വരുന്നതോടെ അംബാനിയുടെ ആസ്തി ഇനിയും വർദ്ധിക്കും.

ബ്ലൂബർഗിൻറ്റെ റിപ്പോർട്ട് പ്രകാരം ആമസോൺ മേധാവി ജെഫ് ബിസോസാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.150 ബില്യണാണ് ബിസോസിന്റെ ആസ്തി