ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷിക്കുക; എയ്ഡ്സിനെക്കാൾ മാരകമായ ലൈംഗീക രോഗത്തിന് മുന്നറിയിപ്പുമായി പഠനങ്ങൾ

മാരകമായ ലൈംഗീക രോഗമായ മൈക്കോ പ്ലാസ്മ ജെനിറ്റാലിയം എന്ന രോഗത്തിന് മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്.ബ്രീട്ടീഷ് അസോസിയേഷൻ ഓഫ് സെക്സ്വൽ ഹെൽത്തിൻറ്റെ റിപ്പോർട്ടിലാണ് മുന്നറിയിപ്പ് നൽകുന്നത്. എയ്ഡ്സിനേക്കാൾ മാരകമായ രോഗമാണെന്നും ഇത് ശരീരത്തിലെ ആൻറ്റിബോഡികളെ നശിപ്പിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.അശ്രദ്ധമായ ലൈംഗീക ബന്ധമാണ് ഇതിന് കാരണം.പുരുഷ ലിംഗത്തിൽ നിന്നും വെള്ളം പോലെ ഡിസ് ചാർജ്ജ് ചെയ്യുന്നതാണ് ഇതിൻറ്റെ ആദ്യ ലക്ഷണം.
സ്ത്രീകൾക്ക് ലൈംഗീക ബന്ധത്തിനിടയിൽ വേദന,ആർത്തവ സമയമല്ലെങ്കിൽ പോലും ബ്ലീഡിങ് ഉണ്ടാവുക,മൂത്ര നാളിയിൽ അണുബാധ ഉണ്ടാകുക എന്നതാണ് ഇതിൻറ്റെ ലക്ഷണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.കൃത്യസമയത്ത് രോഗ നിർണ്ണയം നടത്തി ചികിത്സ നേടിയില്ലെങ്കിൽ മാരകമായ ഈ രോഗം ബാധിക്കുമെന്നും ഗവേഷകർ പറയുന്നു