സര്‍ക്കാര്‍ ഗേള്‍സ്​ സ്​കുളില്‍ ആകെയുള്ളത് ഒരു കുട്ടിയും, ഒരൊറ്റ അധ്യാപകനും; സംഭവം ഹരിയാനയിൽ

ചണ്ഡിഗഢ്​: ഹരിയാനയില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്​കുളില്‍ പഠിക്കാന്‍ എത്തിയത്​ ഒരു വിദ്യാര്‍ഥിനി മാത്രം. ലുക്കി ഗ്രാമത്തിലെ സ്​കുളിലാണ്​ ഒരു വിദ്യാര്‍ഥി മാത്രമുള്ള സ്കൂൾ​​. സ്​കുളിലെ എക വിദ്യാര്‍ഥിനി കുസുമം കുമാരി​ ഏഴാം ക്ലാസ്​ വിദ്യാര്‍ഥിനിയാണ്, കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്​കൂളില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ഇൗ വര്‍ഷം കുസുമം മാത്രമാണ്​ പഠിക്കാനെത്തിയത്​.

ഇവളെ പഠിപ്പിക്കുന്നതും ഒരറ്റ അധ്യാപകൻ ആൺ, ദയ കൃഷ്​ണന്‍​ സാമൂഹ്യശാസ്​ത്രമാണ്​ വിഷയമെങ്കിലും മറ്റു വിഷയങ്ങളിലും കുസുമം കുമാരിയെ പഠിപ്പിക്കുന്നു, കണക്കില്‍ തനിക്ക്​ അറിവ്​ കുറവാണെങ്കിലും അതും അവരെ പഠിപ്പിക്കും എന്നാണ് പറയുന്നത്​. പ്രതിമാസം 70,000 രൂപയാണ്​ ദയാകൃഷ്​ന്റെ സര്‍ക്കാര്‍ ശമ്പളം. കൂട്ടുകാരികൾ ഇല്ലാത്തത് മാത്രമാണ് കുട്ടിയുടെ ഏക വിഷം

ഇതേ ഗ്രാമത്തില്‍ തന്നെയുള്ള പ്രൈമറി സ്​കൂളില്‍ 21 വിദ്യാര്‍ഥികളുണ്ട്​. കുസുമത്തി​ന്റെ അമ്മ തന്നെയാണ് രണ്ട്​ സ്​കൂളുകളിലും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും​.