ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ‘ഹിന്ദു താലിബാൻ’; വിവാദങ്ങളുമായ് വീണ്ടും ശശി തരൂര്‍

തിരുവനന്തപുരം: ‘ഹിന്ദു പാകിസ്ഥാന്‍’ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് അടുത്ത വിവാദത്തിന് വഴി ഒരുക്കി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്ത്. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ‘ഹിന്ദു താലിബാനാണന്നാണ്’ തരൂരിന്റെ പുതിയ പ്രസ്ഥാവന ഇതാണിപ്പോൾ വിവാദം ആയിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ അഭിപ്രായങ്ങള്‍ക്ക് ബി.ജെ.പി. മറുപടി പറയുന്നത് ഗൂണ്ടായിസം കൊണ്ടാണന്നും പാകിസ്താനിലേക്ക് പോകാന്‍ പറയാന്‍ ബിജെപിയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും തരൂര്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിന്റെ പേരില്‍ തരൂരിന്റെ തിരുവനന്തപുരത്തുള്ള ഓഫീസിലേക്ക് പ്രകടനം നടത്തുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. ഓഫീസ് ഹിന്ദു പാകിസ്താന്‍ ഓഫീസ്, ശശിസ്ഥാന്‍, എന്നിങ്ങനെ ബാനറുകളിലായാക്കി മതിലില്‍ ഒട്ടിച്ചിരുന്നു. ഇതിനെതിരെ തരൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.