ജോണി ജോണി യെസ് അപ്പായില്‍ ചാക്കോച്ചന് നായികമാരായി രണ്ട് താരസുന്ദരികൾ

കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. അനു സിത്താരയാണ് ചാക്കോച്ചന്റെ നായികയായി വരുക എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മംമ്തയും നായികയായി എത്തുന്നുവെന്നാണ് ശിൽപ്പികൾ പറയുന്നത്. നെഗറ്റിവ് റോളിലാണ് മംമ്ത സിനിമയിലെത്തുക. മുഴുനീള കോമഡിയായാണ് ചിത്രം ഒരുങ്ങുന്നത്.

ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ലിജോപോള്‍ ചിത്രത്തിന്റെ സംയോജനവും നിര്‍വഹിക്കും. ഡിക്‌സണ്‍ പൊഡുത്താസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സതീഷ് കാവില്‍കോട്ട്.