മതത്തെ അപമാനിച്ചതിന് നാല്പത്തൊന്ന് വയസ്സുകാരന് തടവും പിഴയും; ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും ഉത്തരവ്

മതത്തെ അപമാനിച്ചതിന് 41 വയസ്സുകാരന് ശിക്ഷ. എഴ് വർഷം തടവും അഞ്ചു ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്.ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. ഒരു സ്ത്രീയുടെ പരാതിയിലാണ് അറബ് വംശജാനായ പ്രതിക്കെതിരെ അജ്‌മാൻ കോടതി ശിക്ഷ വിധിച്ചത്. വാക്കു തർക്കത്തിനിടെ ദൈവത്തെ അപമാനിച്ചു എന്നാണ് നൽകിയത്.തുടർന്ന് പ്രതിയുടെ മൊബൈൽ സന്ദേശങ്ങൾ കണ്ടെത്തുകയും കുറ്റം വ്യക്തമാകുകയും ചെയ്തതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.