എമിഗ്രേഷൻ നടപടികൾ നിരീക്ഷിക്കാൻ ദുബായ് എയർപോർട്ടിൽ അത്യാധുനിക കൺട്രോൾ റൂം തുറന്നു

ദുബൈ:ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ നടപടികൾ നിരീക്ഷിക്കാൻ പുതിയ സ്മാർട്ട് കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രം തുറന്നു. എയർപോർട്ട് ടെർമിനൽ മൂന്നിലാണ് ദുബൈ എമിഗ്രേഷൻ വിഭാഗം യാത്രക്കാരുടെ എമിഗ്രേഷൻ നടപടി സ്ഥലങ്ങളും,അവരുടെ നടപടി ക്രമങ്ങളും നിരീക്ഷിക്കാൻ ആധുനിക കൺട്രോൾ റൂം തുറന്നത്. ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡണ്ടും,എമിറേറ്റ്‌സ് ആൻഡ് എയർലൈൻ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തുമാണ് പുതിയ സ്മാർട്ട് കേന്ദ്രം ഉൽഘാടനം ചെയ്തത്.ലഫ്-ജനറൽ ദാഹി ഖൽഫാൻ തമീം ഡെപ്യൂട്ടി ചെയർമാൻ ഓഫ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഇൻ ദുബൈ,ജി ഡി ആർ എഫ് എ ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ റാശിദ് അൽ മറി, മേജർ ജനറൽ അഹ്‌മദ്‌ മുഹമ്മദ് ബിൻ താനി (ദുബൈ പോലീസ്),ദുബൈ എമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉന്നതരും മറ്റു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, എമിഗ്രേഷൻ ഓഫിസർമാരും ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു

ദുബൈ എയർപോർട്ടിലെ യാത്രക്കാരുടെ സഞ്ചാര പാതകൾ, എമിഗ്രേഷൻ നടപടി ക്രമങ്ങൾ ,പാസ്പോർട്ട് കൗണ്ടറുകളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും എല്ലാം തന്നെ ഈ കേന്ദ്രത്തിൽ നിന്ന് നിരീക്ഷിക്കാനാവും. മാത്രവുമല്ല യാത്രക്കാരുടെ നടപടികൾ സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറാനും അവിശ്യമായ നടപടികൾ എടുക്കാൻ ഈ കേന്ദ്രം സഹായിക്കും. അത്യാധുനിക ക്യാമറകള്‍ അടക്കമുള്ള ഏറ്റവും മികച്ച സ്മാർട്ട് സംവിധാനങ്ങളോടു കൂടിയാണ് ഈ സ്മാർട്ട് റൂം പ്രവർത്തിക്കുന്നത്.

പാസ്പോർട്ട് കൗണ്ടറിന്റെ മുന്നിലുള്ള യാത്രക്കാരുടെ ക്യു നിരീക്ഷിച്ചു കൊണ്ട്- അവിശ്യമായ നിർദ്ദേശങ്ങൾ നൽകി പുതിയ സംവിധാനങ്ങൾ ഒരുക്കിവാനും, എമിഗ്രേഷൻ നടപടി വേഗത്തിലാക്കാൻ കൺട്രോൾ റൂം സഹായിക്കും.

ഓരോ വർഷവും മില്യൻ കണക്കിന് സഞ്ചാരികളാണ് ദുബൈ എയർപോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യുന്നത്. എക്‌സ്‌പോ2020 മുന്നിൽ കണ്ട് യാത്രക്കാരെ മികച്ച രീതിയിൽ സ്വാഗതം ചെയ്യുവാൻ വേണ്ടി കൂടുതൽ തയ്യാറെടുപ്പുളോടെയാണ് ഈ സെന്റർ പ്രവർത്തിക്കുകയെന്ന് ജി ഡി ആർ എഫ് എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറഞ്ഞു.