അ​വി​ശ്വാ​സ പ്ര​മേ​യം; ശി​വ​സേ​ന ആർക്കൊപ്പം നിൽക്കും

ന്യൂ​ഡ​ല്‍​ഹി: അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ശി​വ​സേ​ന വ്യക്തമാക്കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ഉ​ദ്ദ​വ് താ​ക്ക​റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നും പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ മുമ്പ് അ​റി​യിച്ചിരുന്നു . പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ രീതിയിൽ വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്ന വി​പ്പും ശി​വ​സേ​ന പി​ന്‍​വ​ലി​ച്ചിരുന്നു .

ശി​വ​സേ​ന​യും പ്ര​തി​പ​ക്ഷ​ത്ത് നി​ന്ന് അ​ണ്ണാ​ഡി​എം​കെ​യും പി​ന്തു​ണ തരു​മെ​ന്നു​റ​പ്പു​ള്ള​തി​നാ​ല്‍ അ​വി​ശ്വാ​സ​പ്ര​മേ​യത്തില്‍ യാ​തൊ​രു പ്ര​തി​സ​ന്ധി​യും ഉ​ണ്ടാ​കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തിലാണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പക്ഷെ ഈ ​പ്ര​തി​ക്ഷ​യ്ക്കാ​ണ് വലിയ തി​രി​ച്ച​ടി​യാ​യ​ത്.