കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ ഇനി മുതൽ രക്ഷിതാക്കൾക്ക് മൂന്ന് വർഷം തടവുശിക്ഷ

കുട്ടികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കിൽ ഇനി മുതൽ ഒമാനിൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ.കുത്തിവെയ്പ്പ് എടുക്കൽ മാതാപിതാക്കളുടെ നിയപരമായ ഉത്തരവാദിത്വമാണെന്നും ലംഘിക്കുന്നവർക്ക് തടവും പിഴയും നൽകുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.പ്രതിരോധ കുത്തിവെയ്പ്പ് തികച്ചും സൗജന്യമാണെന്നും ഇതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 100 ഒമാനി റിയാൽ മുതല്‍ 500 റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.കുട്ടികൾ രാജ്യത്തിൻറെ വാഗ്ദാനങ്ങളാണെന്നും രാജ്യത്തിൻറെ ഉയർച്ച കുട്ടികളിൽ നിന്നുമാണെന്നും അതിനാൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് രക്ഷിതാക്കളുടെ ധാർമിക ബാധ്യതയുമാണ്.പ്രതിരോധ കുത്തിവെയ്പ്പിനായി രാജ്യത്തൊടുനീളം മികച്ച സൗകര്യങ്ങളാണ് ഒമാൻ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്