മന്ത്രവാദത്തിന്റെ മറവില്‍ 120 സ്ത്രീകളെ പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് വീണ്ടും പീഡനം; ഒടുവിൽ 60കാരനു സംഭവിച്ചത് ഇങ്ങനെ

ഹസാര്‍: മന്ത്രവാദത്തിന്റെ മറവില്‍ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത വ്യാജ മന്ത്രവാദി അറസ്റ്റില്‍. പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് വീണ്ടും പീഡിപ്പിച്ച്‌ വരികയായിരുന്നു ഇയാള്‍. സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്.

ഫദീഹാബാദിലെ തോഹാന എന്ന നഗരത്തിലുള്ള ബാബാ അമര്‍പുരി എന്ന മന്ത്രവാദിയാണ് പൊലീസ് പിടിയിലായത്. ഇയാള്‍ക്ക് ബില്ലു എന്നും പേരുണ്ട്. ഇയാളെ കാണാന്‍ എത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുകയും ഇവ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി ഇയാള്‍ സ്ത്രീകളെ വീണ്ടും വീട്ടില്‍ വിളിച്ചുവരുത്തിയിരുന്നു. മന്ത്രവാദിയെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തി ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചുവെച്ചിരുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇയാളുടെ തന്നെ ബന്ധു സിഡിയിലാക്കി പൊലീസിന് കൈമാറിയതോടെയാണ് പീഡന വിവരങ്ങള്‍ പുറത്ത് വന്നത്.

പരാതിയുമായി രണ്ട് സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ബലാത്സംഗ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു കേസില്‍ ജാമ്യം ലഭിച്ച്‌ ഇയാള്‍ വീണ്ടും പുറത്തിറങ്ങുകയായിരുന്നു.

ലൈംഗിക പീഡനം, അശ്ശീല ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നീ കുറ്റങ്ങളും ഐടി ആക്ടിലെ വകുപ്പുകളും ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാരീരീക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിക്കുമെന്നാണ് ഇയാള്‍ യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നത്. ഇയാളുടെ യഥാര്‍ത്ഥ പേര് അമരവീര്‍ എന്നാണെന്നും സൂചനയുണ്ട്.