1000 ഏകദിന റണ്‍സ് ഏറ്റവും വേഗത്തില്‍ പൂർത്തിയാക്കി പാക് താരം; പഴങ്കഥയായത് വിവ് റിച്ചാര്‍ഡ്സിന്റെ നേട്ടം

ആയിരം ഏകദിന റണ്‍സ് ഏറ്റവും വേഗത്തില്‍ പൂർത്തിയാക്കിയ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഇനി ഫകര്‍ സമന് സ്വന്തം. സിംബാബ്‍വേയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനിടെയാണ് ഈ നേട്ടം ഫകര്‍ സമന്‍ തിരുത്തിയെഴുതിയത്. ആറാം ഓവറിന്റെ അവസാന പന്തില്‍ ചതാരയെ ബൗണ്ടറി പായിച്ച്‌ തന്റെ വ്യക്തിഗത സ്കോര്‍ 21 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് 1000 റണ്‍സ് എന്ന റെക്കോർഡ് നേട്ടം ഫകര്‍ സമന്‍ സ്വന്തമാക്കിയത്.

18 ഇന്നിംഗ്സുകളില്‍ നിന്നാണ് ഈ നേട്ടം ഫകര്‍ സമന്‍ സ്വന്തം പേരിൽ എഴുതിയത്. 21 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് നേടിയ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സിന്റെ നേട്ടമാണ് ഫകര്‍ സമന്‍ ഇന്ന്പഴങ്കഥയാക്കിയത്. റിച്ചാര്‍ഡ്സിനൊപ്പം കെവിന്‍ പീറ്റേര്‍സണ്‍, ജോനാഥന്‍ ട്രോട്ട്, ബാബ അസം, ക്വിന്റണ്‍ ഡിക്കോക്ക് എന്നിവരും ഈ നേട്ടം 21 ഇന്നിംഗ്സില്‍ നിന്ന് സ്വന്തമാക്കിയിരുന്നു.