തൃഷ ഇരട്ടവേഷത്തിൽ അഭിനയിക്കുന്ന മോഹിനിയുടെ ട്രെയിലര്‍ കാണാം; ഹൊറര്‍ ചിത്രം ജൂലൈ 27ന് പ്രദര്‍ശനത്തിനെത്തും

തൃഷ പ്രധാന നായികയായെത്തുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രെയിലര്‍ റിലീസായി. ലണ്ടന്‍, റഷ്യ, ചെന്നൈ, വാഗമണ്‍, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ വെച്ചാണ് ചിത്രീകരണം. ചിത്രത്തിന്റെ രചനയും സംവിധാനവും ആര്‍ മാതേഷാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. മോഹിനി, വൈഷ്ണവി എന്നിങ്ങനെ രണ്ടു നായികാ കഥാപാത്രങ്ങളെയായായിരിക്കും ചിത്രത്തില്‍ തൃഷ വേഷമിടുക.

ചിത്രത്തിന് വേണ്ടി ആറുമാസക്കാലം തൃഷ ആയോധനവിദ്യയില്‍ പരിശീലനം നേടിയിരുന്നു. സുരേഷ്, പൂര്‍ണിമാ ഭാഗ്യരാജ്, മുകേഷ് തിവാരി, ജാക്കി ഭഗ്നാനി, യോഗി ബാബു, ലൊല്ലുസഭാ സാമിനാഥന്‍, ഗണേഷ് വിനായകം, ശ്രീരഞ്ജിനി, രമ എന്നിവരാണ് വേഷമിടുന്ന മറ്റ് പ്രധാന താരങ്ങള്‍. പ്രിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മണ്‍ കുമാര്‍ നിര്‍മിച്ച മോഹിനി ജൂലായ് 27 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.

Mohini (Trailer) | Trisha, Yogi Babu

Check out #Mohini trailer, a horror comedy with Trisha in the lead co-starring Yogi Babu. Film in cinemas from July 27th.

Prince Pictures ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶನಿವಾರ, ಜುಲೈ 21, 2018