ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ; ലൂയിസ് ഹാമില്‍ട്ടണ്‍ ചാമ്പ്യൻ; ഇതോടെ ഹാമില്‍ട്ടണ്‍ പട്ടികയിൽ ഒന്നാമതെത്തി

ഫോര്‍മുല വണ്‍ ജര്‍മന്‍ ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ വീണ്ടും ചാമ്പ്യൻ. മേഴ്‌സിഡസിന്റെ താരമാണ് ഹാമില്‍ട്ടണ്‍. സീസണില്‍ ഹാമില്‍ട്ടണിന്റെ ഇത് നാലാം കിരീടമാണ്.

മേഴ്‌സിഡസിന്റെ തന്നെ വാല്‍ത്തേരി ബോട്ടാസ് രണ്ടാമതെത്തിയപ്പോള്‍ ഫെറാരിയുടെ കിമി റായ്‌ക്കോണന്‍ മൂന്നാമതായും മത്സരം അവസാനിപ്പിച്ചു. റെഡ്ബുള്ളിന്റെ മാക്‌സ് വേഴ്സ്റ്റാപ്പനാണ് നാലാം സ്ഥാനക്കാരന്‍.

ജയത്തോടെ വെറ്റലിനെ മറികടന്ന് ഡ്രൈവര്‍മാരുടെ മൊത്തം പോയിന്റ് പട്ടികയിൽ ഹാമില്‍ട്ടണ്‍ ഒന്നാമതെത്തി. ഹാമില്‍ട്ടണിന് 188 ഉം വെറ്റലിന് 171 ഉം പോയിന്റാണുള്ളത്. കാറുകളില്‍ മേഴ്‌സിഡസ് 310 പോയിന്റുമായി മുന്നിലാണ്.