അഗതി മന്ദിരത്തില്‍ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചേര്‍ന്ന് 21 പെണ്‍കുട്ടികളെ പീഡിപ്പിച്ചു; അതിൽ ഇരുപത് പേരും പ്രായ പൂർത്തിയാകാത്തവർ

മുസാഫര്‍പൂര്‍: സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ 21 പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ചേര്‍ന്ന് പീഡനത്തിനിരയാക്കിയാതായി റിപ്പോർട്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരായി 20 പെണ്‍കുട്ടികള്ളുണ്ട്. ബലാത്സംഗത്തിന് വഴങ്ങാതിരുന്ന ഒരു പെണ്‍കുട്ടിയെ സ്റ്റാഫുകള്‍ ചേര്‍ന്ന് കൊന്നു കുഴിച്ചുമൂടിയതായും പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട് . ഇപ്പോൾ 21 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു . കൂട്ടബലാത്സംഗ വാർത്ത പുറത്തുവന്നതോടെ പെണ്‍കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 40 പെണ്‍കുട്ടികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്നതായി മാര്‍ച്ചില്‍ തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പലരെയും ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്ന് സംഭവത്തെ വേണ്ട ഗൗരവത്തോടെ ആരും കണ്ടിരുന്നില്ലെന്നും ആരോപണം ഉണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തണമെന്ന് സര്‍ക്കാര്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റ് മാരോടും ആവശ്യപ്പെട്ടു