സന്തോഷകരമായ ലൈംഗീക ജീവിതത്തിനായി ഈ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്

സെക്സിനോടുള്ള മടുപ്പ് കാരണം ദാമ്പത്യ ജീവിതത്തിൽ നിങ്ങൾ നിരാശരാണോ?എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ആത്മവിശ്വാസം

ആത്മ വിശ്വാസത്തിന് ലൈംഗീക ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട്.ദാമ്പത്യത്തിലെ പരാജയങ്ങൾ സ്വയം മനസിലാക്കുകയും അതിനുള്ള പരിഹാരങ്ങൾ സ്വയം കണ്ടെത്തി ലൈംഗീകതയിൽ തനിക്ക് ആസ്വാദകരമായ ലൈംഗീക ജീവിതം നയിക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസം ഉണ്ടാവേണ്ടതാണ്.ഈഗോ, കോംപ്ലക്സ്,അന്തർമുഖത്വം തുടങ്ങിയവ ലൈംഗീക ജീവിതത്തെ വളരെയേറെ ബാധിക്കും.

ശരീരരോഗ്യം

ശരീരത്തിന്റെ ആരോഗ്യത്തെ സെക്സിൽ പ്രാധാന്യമാണ്.ശരീരത്തിന് വയ്യ എന്ന തോന്നൽ ഉണ്ടായാൽ സെക്സ് പൂർണതയിലെത്തില്ല.ഇതിനായി ചെറിയ രീതിയിലുള്ള വ്യായാമങ്ങളും ഗുണം ചെയ്യും.ജീവിതത്തിൽ പ്രതിസന്ധികൾ സർവ സാധാരണമാണ് എന്നാൽ അതോർത്തുള്ള മാനസിക സംഘർഷങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സെക്സിനെയാണ്.

പങ്കാളിയുമായുള്ള ബന്ധം

സെക്സിൽ പങ്കാളി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ശാരീരിക സുഖത്തെക്കാൾ സ്നേഹമാണ്.ഭാര്യയെ ശാരീരികമായി മാത്രം സ്നേഹിക്കാതെ അവരുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് സ്നേഹം കൂടി നൽകുക.നല്ല സ്നേഹ ബന്ധങ്ങളിലൂടെയുണ്ടാവുന്ന ലൈംഗീകബന്ധം മടുപ്പുളവാക്കുകയില്ല.

ഭക്ഷണ രീതി

പഴം പച്ചക്കറികൾ ധാന്യങ്ങൾ തുടങ്ങിയവഭക്ഷണങ്ങൾ നല്ല ലൈംഗീകതയ്ക്ക് ഗുണകരമാണ്.ജംഗ് ഫുഡ്,സോഫ്റ്റ് ഡ്രിങ്ക്സ്,സോഡാ, തുടങ്ങിയ ഭക്ഷണ രീതികൾ ഒഴിവാക്കുന്നതാണ് ഉചിതം.