ഹിമാചല്‍ പ്രദേശിലെ കെട്ടിടത്തിന്​ തീപിടിച്ചു;​ മരണം അഞ്ചായി

ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്​ തീപിടിച്ച്‌​ അഞ്ചുപേര്‍ മരിച്ചതായി റിപ്പോർട്. മണ്ഡി ജില്ലയിലെ നേര്‍ ചൗകിലെ കെട്ടിടസമുച്ചയത്തിലാണ് ഇന്ന്​ പുലര്‍ച്ചയോടെ തീപിച്ചത്​. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ്​ വിവരം​.

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചണ്​ അപകടമുണ്ടായതെന്ന്​ നാട്ടുകാർ പറയുന്നു. മൂന്ന്​ അഗ്​നിശമന യൂനിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്​. ഇത് വരെ അഞ്ചു മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്​.