ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സാഹിത്യകാരനോടൊപ്പം നില്‍ക്കും; ഹരീഷിന്​ പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സാഹിത്യകാരനൊപ്പം നിലകൊള്ളുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരുവെന്നും. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘മീശ’ എന്ന നോവലി​ന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ ഇനിയും മുന്നോട്ടു പോവുക, പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണമെന്നും മുഖ്യമ​ന്ത്രി കൂട്ടിച്ചേർത്തു.