ഒമാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പ്രവാസി യുവാവിന് ദാരുണാന്ത്യം;പത്തനംതിട്ട സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്

മസ്കറ്റ് : മസ്കറ്റിൽ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പ്രവാസി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി രാജേന്ദ്രന്‍ (44) ആണ് മരിച്ചത്. മസ്കത്തിലെ ബര്‍ഖയിലെ താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ രാജേന്ദ്രൻ ചികില്‍സയിലായിരുന്നു. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
ഭാര്യ: അനീഷ. മക്കള്‍: അര്‍ജുന്‍, അഞ്ജുഷ.