ജാന്‍വിയുടേയും ഇഷാന്റേയും ‘ധടക്ക്’; നാലു ദിവസം കൊണ്ട് വാരിക്കൂട്ടിയത് 39.19 കോടി

ജാന്‍വി കപൂറും ഇഷാന്‍ ഖട്ടറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ധടക്ക്’ തിയേറ്ററുകളില്‍ വാരിക്കൂട്ടിയത് കോടികൾ. വെറും നാലു ദിവസം കൊണ്ട് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയെടുത്തത് 39.19 കോടി.

ശശാങ്ക് ഖൈത്തന്‍ സംവിധാനം ചെയ്ത ധടക്ക് മറാത്തി സിനിമ സേറാത്തിന്റെ റീമേക്കാണ്. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ കരണ്‍ ജോഹര്‍, സീ സ്റ്റുഡിയോസ്, ഹിരോറോ യാഷ് ജോഹര്‍, അപൂര്‍വ മെഹ്ത എന്നിവര്‍ കൂടി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കൗമാര പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം.