മുണ്ടാർ വള്ളം അപകടം; കാണാതായ മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിബിന്‍റെ മൃതദേഹവും കണ്ടെത്തി

വൈക്കം എഴുമാന്തുരുത്തില്‍ വള്ളം മറിഞ്ഞ് കാണാതായവരില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല സ്വദേശി ബിബിന്‍ ബാബുവിന്റെ മൃതദേഹമാണ് വൈകീട്ട് എഴ് മണിയോടെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് മുണ്ടാര്‍ ദുരിതാശ്വാസ ക്യാമ്ബിലെ വാര്‍ത്തകള്‍ ശേഖരിച്ച ശേഷം മടങ്ങുകയായിരുന്ന മാത്രഭൂമി ജീവനക്കാരുടെ വള്ളം അപകടത്തിൽപ്പെട്ടത്.
മൂന്ന് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയും ഡ്രൈവര്‍ ബിബിനും ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.ഇതിൽ സജിയുടെ മൃതദേഹം രാവിലെ കണ്ടെത്തുകയും സംസ്കരിക്കുകയും ചെയ്തിരുന്നു.
ബിബിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.