പ്രതിയെ അന്വേഷിച്ചെത്തിയ പോലീസുകാരനെ പ്രതിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു;സംഭവം നടന്നത് മധ്യപ്രദേശിൽ

പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുദ്യോഗസ്ഥനെ പ്രതിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു.
മധ്യപ്രദേശിലെ ഉംറദ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ദേവ്ചന്ദ് നാഗ്‌ലെയാണ് ക്രൂരമര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ജോഹരി ലാൽ എന്നയാളെ അറസ്റ്റ് വാറണ്ടുമായി പിടികൂടാൻ വന്നതായിരുന്നു ദേവ് ചന്ദ്.സഹപ്രവർത്തകനായ അനില്‍ കുമാറിനൊപ്പമാണ് ദേവ് ജോഹരിയുടെ ഗ്രാമമായ ജമുനിയ ജേതു ഗ്രാമത്തിലെത്തിയത് പരിശോധനയ്ക്കിടെ 12 ഓളം പേര്‍ വടികളും മഴുവുമായി ഇവര്‍ക്ക് നേരെ ചാടിവീഴുകയായിരുന്നു.
അക്രമത്തിനിടെ നാഗ്‌ലെയുടെ കൂടെയുണ്ടായ പൊലീസ് കോണ്‍സ്റ്റബിള്‍ ഓടിരക്ഷപ്പെട്ടു. ഉദ്യോഗസ്ഥരുടെ കയ്യില്‍ ഈ സമയത്ത് ആയുധങ്ങളും ഉണ്ടായിരുന്നില്ല. പരുക്കേറ്റ നാഗ്‌ലെയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. അക്രമത്തിന് പിന്നിലുള്ളവരെ പിടികൂടുന്നതിന് പൊലീസ് നടപടി തുടങ്ങി