ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക പുറത്ത്; നെയ്മർ ഇവിടെയും വീണു!

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിനുള്ള പട്ടിക ഫിഫ പുറത്ത് വിട്ടു. മികച്ച പത്ത് കളിക്കാരുടെ പട്ടികയില്‍ റൊണാള്‍ഡോയും മെസിയും ഇടംനേടിയപ്പോള്‍ നെയ്മറിന് ഇവിടെയും വീഴാനായിരുന്നു വിധി.

രാജ്യത്തിനും ക്ലബ്ബിനും മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച പത്തു പേരാണ് ഇത്തവണത്തെ പട്ടികയില്‍ ഇടം കണ്ടെത്തിയത്. റൊണാള്‍ഡോയും മെസിയുമാണ് പട്ടികയിലെ പ്രധാന താരങ്ങൾ. ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂണെ, ഈഡന്‍ ഹസാര്‍ഡ് എന്നിവർക്ക് പുറമെ, അന്റോയിന്‍ ഗ്രീസ്മാന്‍, ഹാരി കെയ്ന്‍, എംബാപ്പ, ലൂക്കാ മോഡ്രിച്ച്‌, മുഹമ്മദ് സലാ, റാഫേല്‍ വരാനെ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ചവർ.
Image result for fifa the best award 2018എന്നാല്‍, ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിന് ഇത്തവണ പട്ടികയില്‍ ഇടംനേടാനായില്ല