പ്രധാനമന്ത്രി പദവി കോണ്‍ഗ്രസിന് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍;”മമതാബാനര്‍ജിക്കോ മായാവതിക്കോ പ്രധാനമന്ത്രിപദം നല്‍കുന്നതില്‍ എതിര്‍പ്പില്ല”

ന്യൂഡല്‍ഹി: പ്രധാനമന്ത്രിപദവി കോണ്‍ഗ്രസിന് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷനേതാക്കള്‍ക്ക് പ്രധാനമന്ത്രി പദവി നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് മായാവതിയേയോ മമതബാനര്‍ജിയേയോ പിന്തുണക്കാമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തികാട്ടിയ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.
മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ പ്രതിപക്ഷ ഐക്യമുണ്ടാക്കാനാണ് കോൺഗ്രസ് തീരുമാനം. കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിരിന്നത് രാഹുലിനെ തന്നെയായിരുന്നു