നിസ്കരിക്കാനായി ഇനി സഞ്ചരിക്കുന്ന മുസ്ലീം പള്ളികളും

നിസ്കരിക്കാൻ ഇനി സഞ്ചരിക്കുന്ന മുസ്ലീം പള്ളിയും.ജപ്പാനിലെ ടോക്കിയോയിലാണ് സഞ്ചരിക്കുന്ന മുസ്ലീം പള്ളി ഒരുക്കിയിട്ടുള്ളത്. യാഷു പ്രൊഡക്ട് എന്ന കമ്പനിയാണ് ഈ മുസ്ലീം പള്ളിക്ക് പിന്നിൽ.2020 ഒളിമ്പിക്സിന് മുന്നോടിയായാണ് ജപ്പാൻ ഇത്തരമൊരു പദ്ധതിക്ക് ഒരുങ്ങുന്നത്. ടോക്കിയോ സ്റ്റേഡിയത്തിന് പുറത്തായിലുന്നു സഞ്ചരിക്കുന്ന പള്ളിയുടെ ആദ്യ ഉദ്ഘാടനം.ഒരേ സമയം അമ്പത് ആളുകളെ ഉൾകൊള്ളാൻ സാധിക്കുന്ന ട്രക്കുകൾ പരിഷ്കരിച്ചാണ് സഞ്ചരിക്കുന്ന പള്ളി എന്ന ആശയം യാഥാർത്ഥ്യമായത്.വെള്ളയും നീലയും നിറങ്ങളാണ് ട്രക്കുകൾ ഒരുക്കിയിട്ടുള്ളത്